വീട്ടുജോലിക്കാരിയുമായി ഭർത്താവിന് ബന്ധം:കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത ഭാര്യ അറസ്റ്റിൽ

അഞ്ചുലക്ഷം രൂപയ്ക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്.

dot image

ബെം​ഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നം​ഗസംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തൂ. ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

കൽബുറ​ഗിയിലെ ​ഗാസിപുരിലാണ് സംഭവം.ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്. ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ വെങ്കടേഷ് ചികിത്സയിൽ തുടരുകയാണ്. വെങ്കടേശിന്റെ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Content Highlight: Husband's relationship with housemaid: Wife arrested for giving citation to beat her leg

dot image
To advertise here,contact us
dot image