വേണ്ടത്ര സീറ്റ് വിഭജന ചര്‍ച്ച നടന്നില്ല,അത് ആപ്പിന്റെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്ക് കാരണമായി;സഞ്ജയ് റാവത്ത്

മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടായിരുന്നു 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്.

dot image

മുംബൈ: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേണ്ടത്ര സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കാതെ പോയത് ആപ്പിന്റെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്ക് കാരണമായെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇന്‍ഡ്യ സഖ്യം ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ സഖ്യം അവിടെയുണ്ട്. അത് ഭാവിയിലും തുടരും. അത് ഇരുപാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ചിരുന്ന് സീറ്റ് വിഭജന ചര്‍ച്ച നടത്തണമായിരുന്നു. പക്ഷെ ഇരുവരും വെവ്വേറെ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്‌തെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

പരസ്പരം മത്സരിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പരാജയപ്പെടുന്നതില്‍ സന്തോഷം തോന്നുന്നുണ്ടോ. അത് ജനാധിപത്യത്തിന് നല്ലൊരു കാര്യമല്ല. നമ്മള്‍ പരസ്പരം മത്സരിച്ചാല്‍ ഏകാധിപത്യത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടായിരുന്നു 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2020ല്‍ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയര്‍ത്തി. എന്നാല്‍ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്‌നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, സത്യേന്ദ്ര ജെയിന്‍, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവര്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

Congress: Lack of seat sharing discussions between AAP, Congress led to losses: Sanjay Raut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us