വിദ്യാസമ്പന്നർ താമസിക്കാൻ താത്പര്യപ്പെടുന്നില്ല; മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ

'മുസ്താഫാബാദ് എന്ന പേര് കാരണം വിദ്യാസമ്പന്നരായ ജനത ഇവിടെ താമസിക്കാൻ പ്രയാസപ്പെടുകയാണ്'

dot image

ന്യൂഡൽഹി: മുസ്താഫാദ് എന്ന പേര് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ മോഹൻ സിങ് ബിഷ്ട്. മുസ്താഫാബാദ് എന്ന പേര് കാരണം വിദ്യാസമ്പന്നരായ ജനത ഇവിടെ താമസിക്കാൻ പ്രയാസപ്പെടുകയാണ് എന്നാണ് മോഹൻ സിങ്ങിന്റെ പ്രതികരണം. ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുസ്തഫാബാദിനെ ശിവപുരി എന്നോ ശിവവിഹാർ എന്നോ ആക്കി മാറ്റാനാണ് മോഹൻ സിങ്ങിന്റെ നീക്കം. മണ്ഡലത്തിൽ 45ശതമാനം മുസ്ലിങ്ങളാണ് ഉള്ളതെന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി മണ്ഡലത്തിൽ സഞ്ചരിച്ചപ്പോൾ മുസ്ലിങ്ങൾ 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവും മാത്രമാണ് ഉള്ളതെന്ന് വ്യക്തമായി.

ഒരു സർവേ നടത്തിയ ശേഷം മണ്ഡലത്തിന്റെ പേര് മാറ്റുമെന്നും മോഹൻ സിങ് ബിഷ്ട് പറഞ്ഞു. അഞ്ച് തവണ കരാവൾ ന​ഗർ മണ്ഡലത്തിലെ എംഎൽഎയായി മോഹൻ സിങ് ബിഷ്ട് വിജയിച്ചിട്ടുണ്ട്. ഇക്കുറി തിരഞ്ഞെടുപ്പിൽ പാർട്ടി തന്നോട് മുസ്താഫാബാദിൽ നിന്നും മത്സരിക്കാൻ‍ നിർദേശിക്കുകയായിരുന്നു. എന്നാൽ മുസ്ലിം ആധിപത്യമുള്ള പ്രദേശത്ത് നിന്നും മത്സരിക്കാൻ ആവശ്യപ്പെട്ടതിൽ ആദ്യം നീരസം തോന്നിയെന്നും 17 വർഷത്തിന് ശേഷമാണ് മുസ്താഫാബാദിലേക്കുള്ള തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Mustafabad BJP MLA says will change constituency's name to shiv vihar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us