
ഹൈദരാബാദ്: ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ പോകുന്ന സഹോദരനെ യാത്രയയക്കാനെത്തിയ ഒരുവയസുകാരിക്ക് ബാൽക്കണിയിൽ നിന്ന് വീണ് ദാരുണാന്ത്യം. പെറ്റ്ബഷീറബാദ് സ്വദേശിയായ മുഹമ്മദ് നിസാമിന്റെ മകൾ സിദ്റ അനം എന്ന കുട്ടിയാണ് മരിച്ചത്.
സിദ്റയുടെ സഹോദരൻ ട്യൂഷന് പോകവെയാണ് സംഭവം. എല്ലാ ദിവസവും സഹോദരന് റ്റാറ്റ പറയാൻ കുട്ടി ബാൽക്കണിയിലേക്ക് പോവാറുണ്ട്. സംഭവ ദിവസം സഹോദരന് റ്റാറ്റ കാണിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ശങ്കർ പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ കുടുംബം ആശുപത്രിയിലെത്തിച്ചു, നില ഗുരുതരമായതോടെ ഉസ്മാനിയ്യ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A One Year Old Die after Falls from Balcony while Waving Goodbye to Her Brother