എഎപി നയങ്ങൾ ചവറ്റുകുട്ടയിലെറിഞ്ഞു; തോൽവിക്ക് കാരണം കെജ്‌രിവാൾ;വിമ‍ർശിച്ച് പ്രശാന്ത് ഭൂഷൺ

പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്‌രിവാളിന് മാത്രമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്സില്‍ കുറിച്ചത്

dot image

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷഭാഷയിൽ വിമ‍ർശിച്ച് എഎപി സഹ സ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്‌രിവാളിന് മാത്രമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്സില്‍ കുറിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ബദലായ ജനാധിപത്യപരവും സുതാര്യവുമായ ആശയവുമായി രൂപീകൃതമായ പാര്‍ട്ടിയായിരുന്നു ആം ആദ്മി.

എന്നാല്‍, പാര്‍ട്ടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും കെജ്‌രിവാള്‍ അട്ടിമറിച്ചു. ആം ആദ്മി പാര്‍ട്ടിയെ കെജ്‌രിവാള്‍ സുരതാര്യമല്ലാത്തതും അഴിമതി പൂര്‍ണമായതും ഏകാധിപത്യ സ്വഭാവമുള്ളതുമാക്കി മാറ്റിയെന്നും പ്രശാന്ത് ഭൂഷൺ എക്സിൽ കുറ്റപ്പെടുത്തി.കെജ്‌രിവാള്‍ 45 കോടി മുടക്കി വസതിയൊരുക്കി, യാത്രകള്‍ ആഡംബര കാറുകളിലേക്ക് മാറ്റുകയും ചെയ്തു.

ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരേഖയായി തയാറാക്കിയ നയറിപ്പോര്‍ട്ട് ചവറ്റുകുട്ടയിൽ എറിയുകയും, സാഹചര്യത്തിന് അനുസരിച്ചുള്ള നയങ്ങള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബിജെപിയുടെ മുഖ്യ വെല്ലുവിളി ശീഷ് മഹല്‍ പ്രയോഗമായിരുന്നു. ഇത് പ്രതിരോധിക്കാൻ ആം ആദ്മിക്കായില്ല. കുപ്രചരണങ്ങളിലൂടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കെജ്‌രിവാള്‍ ധരിച്ചത്. ഇത് എഎപിയുടെ അവസാനത്തിന്റെ ആരംഭമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി നേതാക്കളാണ് അരവിന്ദ് കെജ്രിവാളിന് എതിരെ വിമർശനം ഉന്നയിക്കുന്നത്.

content highlights : prasanth bushan criticise kejriwal for election failure

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us