
ന്യൂഡൽഹി; രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. രാഷ്ട്രപതി മഹാകുംഭമേളയിൽ സ്നാനം ചെയ്യും. അക്ഷയവത്, ബഡേ ഹനുമാൻ എന്നീ ക്ഷേത്രങ്ങളിൽ ദ്രൗപതി മുർമു സന്ദർശിക്കുകയും ചെയ്യും. എട്ടു മണിക്കൂറായിരിക്കും രാഷ്ട്രപതി പ്രയാഗ്‌രാജിൽ തുടരുക.
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പ്രയാഗ്‌രാജിലും ത്രിവേണി സംഗമ വേദിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിൽ എത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കും. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും മുമ്പ് കുംഭമേളയിൽ എത്തി സ്നാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ജനുവരി 23 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 മഹാശിവരാത്രി ദിവസം വരെ തുടരും.
Content Highlights: President Droupadi Murmu Arrive UP for Participate Mahakumbh and Dip in Thriveni Sangha