![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ചേമ്പുർ മേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
മോദി യാത്രചെയ്യുന്ന വിമാനം തകർക്കുമെന്നായിരുന്നു മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിവിധ ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് ഏജൻസികളും കൂടുതൽ അന്വേഷണം വ്യാപിപ്പിക്കും. നിലവിൽ പ്രധാനമന്ത്രി തന്റെ വിദേശ സന്ദർശനം തുടരുകയാണ്. അമേരിക്ക സന്ദർശനം കൂടി കഴിഞ്ഞ ശേഷമേ മോദി തിരിച്ചെത്തുകയുള്ളൂ.
content highlights : Mumbai Man Arrested Over 'Threat Call' To PM Modi's Aircraft