ഇനി മഹാരാഷ്ട്ര കോണ്‍ഗ്രസിനെ ഹര്‍ഷ് വര്‍ധന്‍ സപ്കാല്‍ നയിക്കും

വിജയ് വഡേട്ടിവാറിനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായും ഹൈക്കമാന്‍ഡ് അംഗീകരിച്ചു.

dot image

മുംബൈ: ഹര്‍ഷ് വര്‍ധന്‍ സപ്കാല്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സപ്കാലിനെ അദ്ധ്യക്ഷനായുള്ള പ്രഖ്യാപനം നടത്തിയത്. മുന്‍ അദ്ധ്യക്ഷന്‍ നാനാ പട്ടോളിന്റെ സംഭാവനകള്‍ക്ക് പാര്‍ട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നാനാ പട്ടോള്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. മുന്‍ എംഎല്‍എയാണ് സപ്കാല്‍. ബുല്‍ധാന മണ്ഡലത്തെയായിരുന്നു പ്രതിനീധീകരിച്ചിരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തകര്‍ച്ചയില്‍ നിന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സപ്കലിന്റെ ഉത്തരവാദിത്തമായി വരിക. വിജയ് വഡേട്ടിവാറിനെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായും ഹൈക്കമാന്‍ഡ് അംഗീകരിച്ചു.

Content Highlights: Now Harsh Vardhan Sapkal will lead Maharashtra Congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us