ജീവിതം 'വട്ടംചുറ്റി', തോറ്റതോടെ 'തൊഴില്‍ രഹിതൻ'; യൂട്യൂബ് ചാനല്‍ ആരംഭിച്ച് ആപ്പിൻറെ സൗരഭ് ഭരദ്വാജ്

തിരഞ്ഞെടുപ്പിന് ശേഷമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചാനലിലൂടെ ഉത്തരം നല്‍കുമെന്നും ആപ്പ് നേതാവ് പറയുന്നു

dot image

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. 2010 ല്‍ അദ്ദേഹം ചിത്രീകരിച്ച ഒരു വീഡിയോയും ബുധനാഴ്ച ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറെ കൗതുകമുണര്‍ത്തുന്നത് ഗ്രേറ്റര്‍ കൈലാഷ് മുന്‍ എംഎല്‍എയുടെ ചാനലിന്റെ പേരാണ്. തൊഴില്‍രഹിതനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നര്‍ത്ഥം വരുന്ന ' ബെറോസ്ഗര്‍ നേതാ' എന്നാണ് ചാനലിന് സൗരഭ് പേര് നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചാനലിലൂടെ ഉത്തരം നല്‍കുമെന്നും ആപ്പ് നേതാവ് പറയുന്നു. തിരഞ്ഞെടുപ്പ് പരാജയം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റുമെന്ന് തന്റെ ചാനലിലൂടെ കാണിക്കാമെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി 8 ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഡല്‍ഹി മൊത്തത്തില്‍ മാറി. ഞങ്ങളെ പോലുള്ള നേതാക്കളുടെ ജീവിതം 180 ഡിഗ്രിയിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ തൊഴില്‍ രഹിതരായ രാഷ്ട്രീയക്കാരായി മാറി. ഇക്കാര്യം അന്വേഷിച്ച് നിരവധി പേര്‍ ട്വിറ്ററിലൂടെയും വാട്‌സാപ്പിലൂടെയും ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ഇതിനെല്ലാം ചാനലിലൂടെ മറുപടി പറയുമെന്നും ഭരദ്വാജ് പറയുന്നു.

2013 മുതല്‍ ഗ്രേറ്റര്‍ കൈലാഷില്‍ നിന്നും വിജയിച്ച സൗരഭ് ഭരദ്വാജ് ഇത്തവണ 3,188 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ശിഖാ റോയിയോട് പരാജയപ്പെടുന്നത്.

Content Highlights: Saurabh Bhardwaj Turns YouTuber After AAP's Poll Debacle

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us