ന്യൂഡൽഹി: ടിബറ്റൻ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വീട്ടിലും പുറത്തുപോകുമ്പോഴും 33 സുരക്ഷ ഉദ്യോഗസ്ഥരുടെ സംഘം എപ്പോഴും കൂടെ ഉണ്ടായിരിക്കണമെന്നാണ് നിർദേശം. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വരുന്ന നിമിഷം മുതൽ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താനാണ് നിർദേശം. ദലൈലാമയ്ക്ക് രാജ്യവ്യാപകമായി ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കും.
1989 മുതലാണ് ദലൈലാമ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ താമസം തുടങ്ങിയത്. അന്ന് മുതൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണികൾ ഉയർന്നിരുന്നു. നിരവധി സംഘടനകളിൽ നിന്ന് ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓരോ കാലഘട്ടത്തിലും സുരക്ഷ വർധിപ്പിച്ചിരുന്നു.
Content Highlights: Threat to Life Dalai Lama Security Rised to Z Category