മഹാകുംഭമേള നഗരിയിൽ വീണ്ടും തീപിടിത്തം; നിയന്ത്രണ വിധേയമായെന്ന് പൊലീസ്

ഏഴ് ടെന്റുകൾ കത്തി നശിച്ചു

dot image

പ്രയാഗരാജ്: മഹാകുംഭമേള നഗരിയിൽ വീണ്ടും തീപിടിത്തം. ഏഴ് ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18, 19 എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. തീ നിയന്ത്രണ വിധേയമായെന്ന് പ്രയാഗ് രാജ് എഡിജി ഭാനു ഭാസ്കർ പറഞ്ഞു. നൂറോളം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീയണച്ചത്. ഇത് നാലാം തവണയാണ് കുംഭമേള വേദിയിൽ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടിടത്ത് തീപിടിത്തം ഉണ്ടായിരുന്നു.

ലവ് കുഷ് സേവാ മണ്ഡലിന്റെ ക്യാമ്പിൽ വൈകുന്നേരം 6:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് മഹാ കുംഭ് ഡിഐജി വൈഭവ് കൃഷ്ണ പിടിഐയോട് പറഞ്ഞു. പൊലീസും അഗ്നിശമന സേനയും വേഗത്തിൽ ഇടപെട്ട് അഞ്ച് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ചീഫ് ഫയർ ഓഫീസർ പറഞ്ഞു.

Content Highlights: Fire engulfs seven tents in Maha Kumbh

dot image
To advertise here,contact us
dot image