![search icon](https://www.reporterlive.com/assets/images/icons/search.png)
അമരാവതി: ബന്ധുവായ സ്ത്രീയെ ലൈംഗിമായി പീഡിപ്പിക്കാൻ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അമ്മ. കെ ശ്യാം പ്രസാജ് (35) ആണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ പ്രകാസം ജില്ലയിൽ ഫെബ്രുവരി 13നായിരുന്നു സംഭവം.
ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു അമ്മ ലക്ഷ്മി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് സ്ത്രീകളോടുള്ള ശ്യാം പ്രസാദിന്റെ പെരുമാറ്റം വികൃതവും അപമര്യാദയുള്ളതുമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈദരാബാദിലെ ബന്ധുവിനെ അവിവാഹിതനായ പ്രസാദ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മൂർച്ഛയേറിയ ആയുധം ഉപയോഗിച്ചായിരുന്നു പ്രസാദിനെ അമ്മ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതിന് പിന്നാലെ മൃതദേഹം അഞ്ച് കഷണങ്ങളാക്കി മുറിച്ച് ചാക്കിൽ കെട്ടി കാനയിൽ തള്ളുകയായിരുന്നു. സംഭവത്തിൽ പ്രതികൾ ഒളിവിലാണ്.
Content Highlight: Mother killed son, chopped body to pieces for misbehaving and trying to rape aunt in Andhra Pradesh