
ജോൻപൂർ: ഭാര്യയുടെ പ്രേതത്തെ പേടിച്ച് കഴിഞ്ഞ 36 വര്‍മായി സ്ത്രീയായി ജീവിച്ച് പുരുഷൻ. ഉത്തർപ്രദേശിലെ ജോൻപൂരിലാണ് സംഭവം. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും ജീവൻ രക്ഷിക്കാൻ സ്ത്രീ വേഷം ധരിച്ചുവെന്നും ഇയാൾ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് തവണ വിവാഹം കഴിച്ച ഇയാളെ രണ്ടാമത്തെ ഭാര്യയുടെ ആത്മാവാണ് ഭീഷണിപ്പെടുത്തിയതെന്നും തന്റെ ജീവൻ അപകടത്തിലാണെന്നുമാണ് പുരുഷന്‍റെ അവകാശവാദം. സാരിയും വലിയ മാലകളും മൂക്കൂത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞാണ് ഇയാള്‍ ജീവിക്കുന്നത്.
അതേസമയം, ഇയാള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ഭാര്യയുടെ മരണശേഷമാണ് ഇങ്ങനെ ആയതെന്നും മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ മറ്റുചിലർ അംഗീകരിക്കുകയും ചെയ്യുന്നു.
Content Highlights: UP Man Living As Woman For 36 Years