നൂറ് പിസയും ക്യാഷ് ഓൺ ഡെലിവറിയും; മുൻ കാമുകന് പ്രണയദിനത്തിൽ യുവതിയുടെ 'സമ്മാനം', പബ്ലിസിറ്റിയെന്ന് ചർച്ച

നൂറ് പിസ ബോക്‌സുകളുമായി നിൽക്കുന്ന ഡെലിവറി ബോയിയുടെ ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്

dot image

ന്യൂഡൽഹി: ചിലർക്ക് പ്രണയം ആഘോഷിക്കാനുള്ള ദിവസമാണ് വാലന്റൈൻസ് ഡേ. എന്നാൽ മറ്റ് ചിലർക്ക് നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഓർത്തെടുക്കാനുള്ള ദിവസമാണത്. ഗുരുഗ്രാമിൽ നിന്നുള്ള 24-കാരി തന്റെ മുൻ കാമുകന് വാലന്റൈൻസ് ദിനത്തിൽ കൊടുത്ത മറക്കാനാവാത്ത ഒരു 'സമ്മാന'ത്തെക്കുറിച്ചാണ് ഇനി പറയുന്നത്.

നൂറ് പിസ ബോക്‌സുകളുമായി നിൽക്കുന്ന ഡെലിവറി ബോയിയുടെ ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ആയുഷി റാവത്ത് എന്ന യുവതി തന്റെ മുൻ കാമുകനോട് പ്രതികാരം ചെയ്യാൻ അയാളുടെ വീട്ടിലേക്ക് 100 പിസ്സകൾ ഓർഡർ ചെയ്യുകയും ക്യാഷ് ഓൺ ഡെലിവറി കൊടുക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നതാണ് വീഡിയോ. ഡെലിവറി ബോയ് പിസ പാക്കറ്റുകൾ യുവാവിന്റെ താമസസ്ഥലത്തിന് പുറത്ത് എത്തിക്കുന്നത് വീഡിയോയിൽ കാണാം.

ബ്രേക്കപ്പിനെ തുടർന്നുള്ള പ്രതികാരമാണോ അതോ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണോ എന്നതിനെ കുറിച്ചാണ് ചർച്ച കൊഴുക്കുന്നത്. പലതരത്തിലുള്ള അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. മാർക്കറ്റിങ് സ്ട്രാറ്റജിയാണിതെന്നതടക്കമാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlights: Woman sends 100 pizzas to former boyfriend on Valentine’s Day

dot image
To advertise here,contact us
dot image