കോഴികളുമായി എത്തിയ ലോറി മറിഞ്ഞു; ഡ്രൈവറെയും ക്ലീനറെയും രക്ഷിക്കാതെ കോഴികളെ പിടികൂടി നാട്ടുകാർ, വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ കനൗജിൽ ആ​ഗ്ര എക്സ്പ്രസ് വേയിലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം

dot image

ആ​ഗ്ര: കോഴികളുമായി എത്തിയ ലോറി മറിഞ്ഞതോടെ കോഴികളെ വീട്ടിൽ കൊണ്ടുപോകാൻ ഓടിക്കുടി ജനങ്ങൾ. അപകടത്തിൽപ്പെട്ട ഡ്രൈവറെയും ക്ലീനറെയും രക്ഷിക്കാൻ ശ്രമിക്കാതെ കോഴികളെ പിടികൂടി വീട്ടിൽ കൊണ്ടുപോകാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ കനൗജിൽ ആ​ഗ്ര എക്സ്പ്രസ് വേയിലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം.

ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചതിന് പിന്നാലെയാണ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ സലീമും സഹായി കലീമുമാണ് അപകടത്തിൽപ്പെട്ടത്. അമേത്തിയിൽ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ വഴി കോഴികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്.

Content Highlight : The lorry carrying the chickens overturned; The locals caught the chickens without saving the driver and the cleaner

dot image
To advertise here,contact us
dot image