
ബെംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന്‍ കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചേതന്‍ ഇവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Family found died in mysore