ഇത്തവണയും കൈ വിലങ്ങ്; മൂന്നാം വിമാനത്തില്‍ അമേരിക്കയില്‍ നിന്നെത്തിയത് 112 പേര്‍

രണ്ടാം വിമാനത്തില്‍ എത്തിയ സിഖുക്കാരുടെ തലപ്പാവ് അഴിപ്പിച്ചു എന്നുള്ള ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്

dot image

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും യാത്രക്കാരെ കൈ വിലങ്ങ് അണിയിപ്പിച്ചു. 112 അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരിച്ചയച്ചത്. 63 മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് കുടിയേറ്റക്കാരെ തിരിച്ചയച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ അധികവും ഹരിയാന സ്വദേശികളാണ്. 44 ഹരിയാന സ്വദേശികളാണ് മൂന്നാം വിമാനത്തിലുണ്ടായത്. 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും രണ്ട് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ളവരാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഓരോ ആളുകള്‍ വീതവുമുണ്ട്.

പത്ത് ദിവസത്തിനുള്ളിലാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്ന് വിമാനം ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തില്‍ 104 ഇന്ത്യക്കാരും രണ്ടാമത്തെ ശനിയാഴ്ച രാത്രിയെത്തിയ വിമാനത്തില്‍ 116 ഇന്ത്യക്കാരുമാണുണ്ടായത്. ആദ്യ രണ്ട് വിമാനത്തിലും യാത്രക്കാരുടെ കൈകളും കാലുകളും വിലങ്ങ് അണിയിച്ചിരുന്നു. പിന്നാലെ വ്യാപക വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം വിമാനത്തില്‍ എത്തിയ സിഖുക്കാരുടെ തലപ്പാവ് അഴിപ്പിച്ചു എന്നുള്ള ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.
Content Highlights: Third flight with illegal migrants also hand cuffed

dot image
To advertise here,contact us
dot image