വിമാനത്തിലെ ശുചിമുറിയിൽ ദുർഗന്ധം; ദമ്പതികൾക്ക് വിസ്താര 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിസ്താര വിമാനത്തിൽ സഞ്ചരിച്ച ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

dot image

ചെന്നൈ: വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ വിധി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിസ്താര വിമാനത്തിൽ സഞ്ചരിച്ച ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി. ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം -ലോബ മുദ്ര ദമ്പതികളുടെ പരാതിയിൽ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.

2,50,000 രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. 2023 മാർച്ചിനാണ് മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിസ്താര വിമാനം ദമ്പതികൾ ബുക്ക് ചെയ്തത്. വിമാനത്തിൽ കയറിയപ്പോൾ തന്നെ ശുചിമുറിയിൽ നിന്ന് മൂത്രത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. പക്ഷേ ടേക്ക് ഓഫിന് മുൻപ് ജീവനക്കാർ അത് വൃത്തിയാക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ, യാത്രക്കാർ ശുചിമുറി ഉപയോഗിക്കാൻ തുടങ്ങിയതോടെ ദുർഗന്ധം രൂക്ഷമായി.

ആസ്ത്മ രോഗിയായതിനാൽ ഏറെ ബുദ്ധിമുട്ടിയെന്നും വിമാന ജീവനക്കാർ സഹായിച്ചില്ലെന്നും പരാതിയിൽ ഇരുവരും വ്യക്തമാക്കിയിരുന്നു. താമസിയാതെ ലോബയ്ക്ക് തലവേദന, തൊണ്ടവേദന, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു.

ദുർഗന്ധം ശമിക്കാതെ വന്നപ്പോൾ, ലോബയും മറ്റ് യാത്രക്കാരും ഫ്ലൈറ്റ് ജീവനക്കാരിൽ ഒരാളെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ക്രൂ അംഗം ശുചിമുറിയിൽ റൂം ഫ്രഷണര്‍ അടിഷെങ്കിലും അത് കുറച്ച് മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ദുർഗന്ധം വീണ്ടുമുണ്ടായെന്നും അവർ പറയുന്നു.

ദുർഗന്ധം കാരണം പരാതിക്കാർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. എയർലൈനിന്റെ സേവനത്തിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ചെന്നൈ നോർത്ത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്.

Content Highlights: Vistara to pay couple Rs 2.6 lakh because of Stinking toilet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us