
ന്യൂഡൽഹി: കുറ്റവാളികൾക്കുള്ള ശിക്ഷാ ഇളവില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. ഒരു പ്രതിക്ക് ശിക്ഷാ ഇളവ് നൽകുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കണം. ശിക്ഷാ ഇളവിനുള്ള നയമുണ്ടെങ്കില്‍ കുറ്റവാളിയുടെയോ കുടുംബത്തിന്‍റെയോ അപേക്ഷ ആവശ്യമില്ല. അപേക്ഷയില്ലാതെ തന്നെ സര്‍ക്കാരുകള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാം എന്നും സുപ്രീംകോടതി പറഞ്ഞു.
ശിക്ഷാ ഇളവ് നൽകുന്നതിന് കുറ്റകൃത്യത്തിന്റെ ഉദ്ദ്യേശ്യം, ക്രിമിനൽ പശ്ചാത്തലം, പൊതു സുരക്ഷ തുടങ്ങിയവ പരിഗണിക്കണം എന്നും സുപ്രീംകോടതി പറഞ്ഞു. ശിക്ഷ ഇളവ് നൽകുമ്പോൾ ന്യായമായ വ്യവസ്ഥകൾ ഏർപ്പെടുത്താം, വ്യവസ്ഥകൾ ലംഘിച്ചാല്‍ ഇളവ് റദ്ദാക്കാം. ശിക്ഷായിളവിന് നയമില്ലാത്ത സംസ്ഥാനങ്ങള്‍ രണ്ട് മാസത്തിനുള്ളിൽ നയം രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
Content Highlights: Ssupreme Court Guidelines on Commutation of Punishment for Criminals