ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം...; തൊഴിലാളികളുടെ ആ​ഗ്രഹം നിറവേറ്റി കർണാടകയിലെ കർഷകൻ

ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്ന ആഗ്രഹം ഇവർ വിശ്വനാഥുമായി പങ്കുവെച്ചിരുന്നു.

dot image

കർണാടക: വിമാന യാത്ര ചെയ്യണമെന്ന തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി കൊടുത്ത് കർഷകൻ. കർണാടകയിലെ വിജയനഗര ജില്ലയിൽ നിന്നുള്ള വിശ്വനാഥ് എന്ന കർഷകനാണ് സ്വന്തം തൊഴിലാളികളുമായി വിമാന യാത്ര ചെയ്തത്. ശിവമോഗ വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്കായിരുന്നു ഇവരുടെ ട്രിപ്പ്.

പത്ത് സ്ത്രീ തൊഴിലാളികളായിരുന്നു യാത്രിയിൽ ഉണ്ടായിരുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്ന ആഗ്രഹം ഇവർ വിശ്വനാഥുമായി പങ്കുവെച്ചിരുന്നു. ഇത് കേട്ട വിശ്വനാഥ് ആ ആഗ്രഹം സഫലമാക്കി കൊടുക്കുകയായിരുന്നു. വിശ്വനാഥന്റെ കവുങ്ങ്, പച്ചക്കറി തോട്ടങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണിവർ. സ്വന്തം തൊഴിലാളികളുടെ ആ​ഗ്രഹം നിറവേറ്റിക്കൊടുത്തതിൽ വിശ്വനാഥിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രം​ഗത്തെത്തുന്നത്.

Content Highlight: Farmer Gifts Flight Trip to Ten Women Labourers in Karnataka

dot image
To advertise here,contact us
dot image