'ആൾക്കൂട്ട നിയന്ത്രണം പാലിച്ചില്ല, മലിനജലത്തിൽ കുളിക്കാൻ പ്രേരിപ്പിക്കുന്നു'; മമതയ്ക്ക് ശങ്കരാചാര്യരുടെ പിന്തു

തെറ്റായ പ്രചാരണമാണ് സർക്കാർ നടത്തുന്നതെന്ന് വിമർശിച്ച സ്വാമി സംഘാടകർ ആൾക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി

dot image

റായ്പൂർ : മഹാകുംഭമേള നടത്തിപ്പില്‍ തെറ്റായ എകോപനമുണ്ടായെന്ന് വിമർശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46-ാമത് ശങ്കരാചാര്യനാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. കുംഭമേളയുടെ സംഘാടകർ ആൾക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നില്ലെന്നും സ്വാമി ആരോപിച്ചു.

ഇത്രയധികം ജനങ്ങൾ കുംഭമേളയ്ക്കായി വരുമെന്നും എന്നാൽ അവർക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്ന് മുൻകൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കിൽ അത്തരം പദ്ധതികൾ നേരത്തെ തന്നെ തയ്യാറാക്കാണ്ടേതല്ലേ എന്നും അദ്ദേഹം ചോദിച്ചു. തെറ്റായ പ്രചാരണമാണ് സർക്കാർ നടത്തുന്നതെന്ന് വിമർശിച്ച സ്വാമി സംഘാടകർ ആൾക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി. 144 വർഷത്തെ സംസ്കാരം തന്നെ പച്ചക്കള്ളമാണ്. കുംഭമേളയ്ക്കെത്തിയ ആളുകൾ മരിച്ചപ്പോൾ അത് മറച്ചുവെക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

മുന്നൂറ് കിലോമീറ്ററോളം ഗതാഗതതടസ്സമുണ്ടായി. ജനങ്ങൾക്ക് ലഗേജുമായി 25-30 കിലോമീറ്ററോളം നടക്കേണ്ടി വന്നു. കുളിക്കുന്ന വെള്ളത്തിൽ പോലും മാലിന്യം കലർന്നു. എന്നിട്ടും സംഘാടകർ കോടിക്കണക്കിനാളുകളെ അതിൽ കുളിക്കാൻ നിർബന്ധിക്കുന്നു. ഇതെല്ലാം തെറ്റായ സംഘാടനമല്ലേ എന്നും അദ്ദേഹം ചോദിച്ചു.

യാതൊരു മുൻകരുതലുമില്ലാതെ കുംഭമേള നടത്തിയതിനാല്‍ 'മഹാ കുംഭ്' 'മൃത്യു കുംഭ്' ആയി മാറിയെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത വിമർശിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും ശക്തമായി വിമർശിച്ച് കൊണ്ടായിരുന്നു ബംഗാള്‍ നിയമസഭയിൽ മമത പ്രസം​ഗിച്ചത്.

Content highlights : Shankaracharya Backs Mamata Banerjee Amid "Mrityu-Kumbh" Remark Criticism

dot image
To advertise here,contact us
dot image