വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് കറക്കി; ബെംഗളൂരുവിൽ 11കാരിക്ക് മർദനം, പ്രിൻസിപ്പലിൻ്റെ മകൻ അറസ്റ്റിൽ

പെണ്‍കുട്ടി അനുസരണക്കേട് കാണിച്ചെന്ന് പറഞ്ഞായിരുന്നു മർദ്ദനം

dot image

ബെംഗളൂരു: ബെംഗളൂരുവില്‍ 11കാരിക്ക് മര്‍ദനം. സംഭവത്തില്‍ മദ്രസ പ്രിന്‍സിപ്പളിന്റെ മകന്‍ അറസ്റ്റില്‍. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പെണ്‍കുട്ടി അനുസരണക്കേട് കാണിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് തിരിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വിളിച്ചു വരുത്തിയായിരുന്നു മര്‍ദനം.

കഴിഞ്ഞ വർഷം ജൂലൈയിൽ മദ്രസയിൽ പ്രവേശനം നേടിയ പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു . കുട്ടികളെ മുഹമ്മ്ദ് ഹസൻ സ്ഥിരമായി മർദ്ദിക്കുന്നതിന് സ്ഥാപനത്തിലെ സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്ന് തെളിവ് ലഭിച്ചതായി ബെംഗളൂരു നോർത്ത് പൊലീസ് അറിയിച്ചു.

Content Highlights: Principle s son beat student arrested in Bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us