
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സോണിയയെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാളെ വൈകുന്നേരം ആശുപത്രി വിടും.
Content Highlights: Sonia Gandhi admitted Hospital for abdomen-related issue