ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണു; മധുരയിൽ മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും കല്ലിഗുഡി സ്റ്റേഷന്‍ മാസ്റ്ററുമായ അനുശേഖര്‍ ആണ് മരിച്ചത്

dot image

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിനിന്റെ അടിയില്‍പ്പെട്ട് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും കല്ലിഗുഡി സ്റ്റേഷന്‍ മാസ്റ്ററുമായ അനുശേഖര്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.29നാണ് ദാരുണമായ സംഭവം നടന്നത്.

ചെങ്കോട്ട- ഈറോഡ് ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കവേ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും അനുശേഖര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട സമയത്ത് അദ്ദേഹം ഡ്യൂട്ടിയിലായിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- trivandrum native station master died white enter running train in Madhurai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us