ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂറോളം; ആറ് വയസുകാരനെ രക്ഷപ്പെടുത്തി

അപ്പാർട്ട്മെന്റിന്റെ ​ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലയ്ക്കും ഇടയിലാണ് കുട്ടി കുടുങ്ങിപ്പോയത്

dot image

ഹൈദരാബാദ് : ഹൈദരാബാദ് ശാന്തിനഗറിൽ അപ്പാർട്ട്മെന്റിലെ ലിഫ്റ്റിനും ചുവരിനുമിടയിൽ മൂന്ന് മണിക്കൂറിലധികമായി കുടുങ്ങിക്കിടന്ന ആറ് വയസുകാരനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരിയെ കാണാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. അപ്പാർട്ട്മെന്റിന്റെ ​ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലയ്ക്കും ഇടയിലാണ് കുട്ടി കുടുങ്ങിപ്പോയത്.

ഉടൻ തന്നെ അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും ആരോ​ഗ്യവിദ​ഗ്ദരും സ്ഥലത്തെത്തി. ഒടുവിൽ
ലിഫ്റ്റിന്റെ വാതിൽ പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഫ്റ്റിന്റെയും ചുവരിന്റെയും ഇടയിൽ വയർ കുടുങ്ങിയതിനാൽ ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടാകുമോ എന്ന സംശയമുണ്ട്. ശരീരത്തിൽ ചെറിയ പരിക്കുകളുണ്ട്.

content highlights : The six-year-old boy was stuck between the lift and the wall for three hours. Adventure rescue

dot image
To advertise here,contact us
dot image