ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രസർക്കാർ

തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ അബോധാവസ്ഥയിൽ കിടക്കുന്ന വീഡിയോ എക്‌സിൽ പ്രചരിച്ചിരുന്നു

dot image

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച നിർദേശം എക്‌സിന് നൽകി. തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ അബോധാവസ്ഥയിൽ കിടക്കുന്ന വീഡിയോ എക്‌സിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള 285 ലിങ്കുകൾ നീക്കം ചെയ്യാനാണ് റെയിൽവേ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും റെയിൽവേ പറഞ്ഞു. പല വീഡിയോകളും പ്രചരിപ്പിക്കുന്നത് കാണുമ്പോൾ അങ്ങേയറ്റം വിഷമം തോന്നുന്നു. മരിച്ചയാളെയും കുടുംബത്തെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.സംഭവം മറച്ചുവെയ്ക്കാനല്ല ശ്രമം. തിക്കിലും തിരക്കിലും അപായമുണ്ടായിട്ടില്ല എന്ന് റെയിൽവേ പറഞ്ഞിട്ടില്ല. സംഭവം ദൗർഭാഗ്യകരമായിരുന്നു. ഉന്നതതല സമിതി അപകടം അന്വേഷിക്കുകയാണെന്നും റെയിൽവേ അധികൃതർ കൂട്ടിക്കിച്ചേർത്തു.

content highlights : The central government has suggested that the scenes of accidents at Delhi railway station should be removed

dot image
To advertise here,contact us
dot image