
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ക്ഷണിക്കപ്പെടാതെയാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത്. ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പോലും അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും പവൻ ഖേര പറഞ്ഞു. യുഎസ് പ്രസിഡന്റ് ഇന്ത്യയ്ക്ക് തീരുവ ചുമത്തുമെന്നും ബ്രിക്സ് അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടും പ്രധാനമന്ത്രി പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഇലോൺ മസ്ക് എഫ്-35 യുദ്ധവിമാനങ്ങളെ ഉപയോഗശൂന്യമാണെന്ന് വിളിച്ചപ്പോഴും അദ്ദേഹം ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഇതെല്ലാം അമേരിക്കയിലാണ് സംഭവിച്ചത്. പക്ഷേ ബിജെപി പറയുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ അമേരിക്കയുടെ സഹായത്തോടെ ഞങ്ങൾ പണം വാങ്ങി എന്നാണ്. അമേരിക്കയിൽ നിന്ന് 21 ബില്യൺ ഡോളർ കോൺഗ്രസ് വാങ്ങി എന്ന ബിജെപി ആരോപണത്തിലായിരുന്നു പവൻ ഖേരയുടെ പ്രതികരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എവിടെയായിരുന്നു. പണം ഇന്ത്യയിലേക്ക് എത്തിയപ്പോൾ ഐബി, റോ എന്നിവർ എന്ത് എടുക്കുകയായിരുന്നുവെന്ന് പവഴൻ ഖേര ചോദിച്ചു.
#WATCH | Delhi: Congress leader Pawan Khera says, "PM Modi went to the US uninvited. He was not invited to President Donald Trump's swearing-in ceremony, but he went there anyway. US President Donald Trump said he would impose reciprocal tariffs, but he (PM Modi) was just… pic.twitter.com/rVbAtcVgB5
— ANI (@ANI) February 21, 2025
ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപി നിലപാട് മാറ്റുകയാണ്. ഇപ്പോൾ പറയുന്നു 2012 ലാണ് പണം വാങ്ങിയതെന്ന്. മഹാത്മ ഗാന്ധി മുതൽ ഖർഗെ വരെയുള്ള നേതാക്കളെ കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. എൻജിഒകൾക്ക് വിദേശത്ത് നിന്ന് പണം വരുന്നുണ്ട്. ആ പണം ബിജെപി സംഘടനകളും കൈപ്പറ്റുന്നുണ്ട്. ചിലത് എടുത്ത് കാട്ടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കോൺഗ്രസ് സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ സംഘപരിവാർ നിരന്തരം അമേരിക്കയിൽ നിന്ന് പണം വാങ്ങി. ഗോൾവാക്കർ നെഹ്റു സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പണം കൈപ്പറ്റിയിട്ടുണ്ടെന്നും പവൻ ഖേര ആരോപിച്ചു.
Content Highlights: Congress leader Pawan Khera criticized Prime Minister Narendra Modi's visit to America