
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരുഭാഗമാണ് തകര്‍ന്നത്.
അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും മുപ്പത് പേരെങ്കിലും അകത്ത് കുടുങ്ങി കിടക്കുന്നതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. ടണലില്‍ കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ എണ്ണം മുഖ്യമന്ത്രിയും പറയുന്നില്ല. ജില്ലാ കളക്ടര്‍, ഫയര്‍ഫോഴ്‌സ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരോട് സംഭവസ്ഥലത്ത് അടിയന്തിരമായി എത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Content Highlights: 30 Workers Feared Trapped As Tunnel Collapses In Telangana