
ലഖ്‌നൗ: മഹാകുംഭമേളയുടെ ഭാഗമായി സംസ്ഥാനത്തെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് സര്‍ക്കാര്‍. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നുള്ള ജലം ജയിലിലെത്തിച്ചായിരുന്നു കുളിക്കാന്‍ അവസരം നല്‍കിയത്. ജയിലിലെത്തിച്ച ഗംഗാ ജലം ടാങ്കിലെ വെള്ളവുമായി കലത്തി. ഇതിന് ശേഷം തടവുകാര്‍ക്ക് കുളിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു.
വിവിധ ജിലുകളില്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂജകളോടെയായിരുന്നു 'ഗംഗാ സ്‌നാനം' നടന്നത്. കോടിക്കണക്കിന് ജനങ്ങള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങി ആത്മീയ ചൈതന്യം നേടിയപ്പോള്‍ സംസ്ഥാനത്തെ തടവുകാര്‍ക്കും അതിനുള്ള അവസരമൊരുക്കി യുപി സര്‍ക്കാര്‍ ചരിത്രം കുറിച്ചെന്ന് ജയില്‍ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഉത്തരം നടപടി സ്വീകരിക്കുന്നതെന്നും ദാരാ സിങ് വ്യക്തമാക്ക ജയിലിലെത്തിച്ച ഗംഗാ ജലത്തില്‍ തടവുകാര്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ ഗംഗാ ജലത്തില്‍ അപകടകരമാംവിധം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയിലുകളിലേക്കും വെള്ളം എത്തിച്ചത്. കഴിഞ്ഞ ദിവസം യുപി മലിനീകരണ നിയന്ത്രണ ബോർഡാണ് വെള്ളത്തിൽ ബാക്ടീരയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് ഉയർന്ന നിലയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു. അനുവദനീയമായ കോളിഫോം ബാക്ടീരിയയിൽ നിന്ന് 2000 ശതമാനം വരെ അധികമാണ് കുംഭമേള നടക്കുന്ന പ്രദേശത്തെ ജലത്തിൽ നിന്ന് കണ്ടെത്തിയ ബാക്ടീരിയയുടെ അളവ് എന്നാണ് പരിശോധന റിപ്പോർട്ട്. 100 മില്ലി ലിറ്റർ വെള്ളത്തിൽ പരമാവധി 2500 എംപിഎൻ ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാൽ, കുംഭമേള നടക്കുന്ന ജനുവരി 20ന് ഇത് 49,000 ആയിരുന്നു. ഫെബ്രുവരി 4ന് അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. ഇവിടെയാണ് കുംഭമേളക്കെത്തുന്ന കോടിക്കണക്കിന് ഭക്തർ പുണ്യസ്നാനം നടത്തുന്നത്.
Content Highlight: UP: 90000 inmates bathe in holy water, authorities says first in the history