'കാഷ് പട്ടേലിനും ഒരു ഥാർ സമ്മാനിക്കൂ സർ'; എഫ്ബിഐ ഡയറക്ടറെക്കുറിച്ച് ആനന്ദ് മഹീന്ദ്രയോട് എക്സ് ഉപയോക്താവ്

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകാൻ ആശ്യപ്പെട്ട എക്സ് ഉപയോക്താവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി

dot image

ന്യൂഡൽഹി: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകാൻ ആശ്യപ്പെട്ട എക്സ് ഉപയോക്താവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി. എക്‌സിലെ ഒരു പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര കാഷ് പട്ടേലിന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിനുതാഴെയാണ് ഉപയോക്താവ് 'അദ്ദേഹത്തിനും ഒരു ഥാർ സമ്മാനിക്കൂ സർ' എന്ന കമൻറ് ഇട്ടത്. 'ഈ മനുഷ്യൻ ഒരു ഥാർ അർഹിക്കുന്നതായി തോന്നുന്നു' എന്നതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഒമ്പതാമത്തെ ഡയറക്ടറായാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ​ഭഗവത്​ ​ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ കാമുകിയും സഹോദരനും പങ്കെടുത്തിരുന്നു. തനിക്ക് ലഭിച്ച അവസരത്തിന് കാഷ് പട്ടേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറയുകയും ചെയ്തു.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് കാഷ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മുർകോവ്സ്കിയും നിയമനത്തെ എതിർക്കുന്നതിൽ ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്നു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്.

അമേരിക്കൻ രഹസ്യ അന്വേഷണ ഏജൻസിയായ സിഐഎയുടെ തലപ്പത്ത് കാഷ് പട്ടേൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. പിന്നാലെയാണ് എഫ്ബിഐ ഡയറക്ടറായി ചുമതലയേൽക്കുന്നത്. ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവിയായിരുന്നു. ഇത്തവണ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു കാഷ് പട്ടേൽ.

Content Highlights: Anand Mahindra hinted at gifting a Thar to FBI Director Kash Patel

dot image
To advertise here,contact us
dot image