നദിയിൽ വലിച്ചെറിയാനായി ‌ട്രോളി ബാഗിൽ മൃതദേഹം; അമ്മയും മകളും കൊൽക്കത്തയിൽ പിടിയിൽ

ആത്മഹത്യ ചെയ്ത ബന്ധുവിന്റെ മൃതദേഹമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പ്രതികൾ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു

dot image

കൊൽക്കത്ത: ഹൂഗ്ലി നദിയിലെ കുമാരതുളി ഘട്ടിന് സമീപം ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയായിരുന്നു ബാഗിൽ സൂക്ഷിച്ചിരുന്നത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം സ്വദേശികളായ ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെ നാട്ടുകാർ പിടികൂടിയ ശേഷം പൊലീസിൽ ഏൽപ്പിച്ചു. സ്ത്രീകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ചെയ്ത ബന്ധുവിന്റെ മൃതദേഹമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പ്രതികൾ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഫാൽഗുനി ഘോഷിന്റെ അമ്മായിയെ ആണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതികൾ ട്രോളി ബാഗുമായി ട്രെയിനിൽ സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് സുമിത ഘോഷ് എന്ന സ്ത്രീയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ബർസാത് കാജിപരയിൽ നിന്ന് സീൽദാഹ് സ്റ്റേഷനിലേക്ക് ട്രോളി ബാ​ഗുമായി രണ്ട് സ്ത്രീകൾ യാത്ര ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മൃതദേഹം വലിച്ചെറിയാനായി സ്ത്രീകൾ ടാക്സിയിൽ കുമാരതുളി ഘട്ടിലേക്ക് തിരിച്ചു. സ്ത്രീകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വളർത്തുനായയുടെ ജഡമാണ് പെട്ടിയിലുളളത് എന്ന് യുവതികൾ മറുപടി പറഞ്ഞു. എന്നാൽ നാട്ടുകാർ ഇവരെ വിടാതെ പൊലീസിൽ വിവരമറിയിച്ചു. പെട്ടി തുറന്നപ്പോൾ ഫാൽ​ഗുനി ഘോഷിന്റെ അമ്മായിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Conent Highlights: Body Found in Trolly Bag Mother and Daughter Arrested K'പ്രണയ പരാജയം കുറ്റകൃത്യമല്ല'olkata

dot image
To advertise here,contact us
dot image