
ഹൂഗ്ലി: പശ്ചിമ ബംഗാളിലെ സിപിഐഎമ്മിനെ മുഹമ്മദ് സലീം തന്നെ നയിക്കും. ഇന്ന് അവസാനിച്ച സംസ്ഥാന സമ്മേളനമാണ് മുഹമ്മദ് സലീമിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
67കാരനായ മുഹമ്മദ് സലിം രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. കൊല്‍ക്കത്ത ഖിദര്‍പ്പുര്‍ സ്വദേശിയാണ്. 2015 മുതല്‍ പാര്‍ട്ടി പി ബി അംഗമാണ്. ദീര്‍ഘകാലം ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 1990 മുതല്‍ രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. 2001-2004 കാലത്ത് ബംഗാള്‍ മന്ത്രിസഭയിലംഗമായിരുന്നു. 2004, 2014ലും ലോക്‌സഭയിലേക്ക് വിജയിച്ചു. 1998 മുതല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ്.
80 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ദാങ്കുണിയയില്‍ 23നാണ് സമ്മേളനം ആരംഭിച്ചത്.
Content Highlights: CPI(M) re-elects Md Salim as West Bengal secretary