ഹോളി ആഘോഷം നടത്താൻ അനുവദിച്ചില്ല; പ്രധാനാധ്യാപികയെ ഉൾപ്പെടെ ഹാളിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ

അരമണിക്കൂറോളമാണ് അധ്യാപികമാരുൾപ്പെടെ ഹാളിൽ പൂട്ടിയിടപ്പെട്ടത്

dot image

ഭോപാൽ: ഹോളി ആഘോഷം നടത്താൻ അനുമതി നിഷേധിച്ചതോടെ അധ്യാപകരെ ഹാളിൽ പൂട്ടിയിട്ട് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. കോളേജിലെ വൈദ്യുതിയും വിദ്യാർത്ഥികൾ വിച്ഛേദിച്ചു. ഇൻഡോറിലെ ​ഗവ. ഹോൽക്കർ സയൻസ് കോളേജിലാണ് സംഭവം.

അരമണിക്കൂറോളമാണ് അധ്യാപികമാരുൾപ്പെടെ ഹാളിൽ പൂട്ടിയിടപ്പെട്ടത്. ഇതിനിടെ ഹാളിലുണ്ടായിരുന്ന ജീവനക്കാരൻ ജനല്‍ വഴി പുറത്തിറങ്ങുകയും ഹാളിന്റെ വാതിൽ തുറക്കുകയുമായിരുന്നു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനാമിക ജെയ്ൻ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.

ഹോളി ദിനത്തിൽ കോളേജിൽ പ്രത്യേക ആഘോഷപരിപാടികൾ നടത്താൻ ഏതാനും വിദ്യാർത്ഥികൾ പദ്ധതിയിട്ടിരുന്നു. മാർച്ച് ഏഴിന് നടക്കുന്ന പരിപാടിയിൽ 150 രൂപയാണ് വിദ്യാർത്ഥികൾ പ്രവേശന ഫീസായി ഈടാക്കാനിരുന്നത്. ഡിജെ ഉൾപ്പെടെയുള്ള പരിപാടികളും പദ്ധതിയിലുണ്ടായിരുന്നു. ഇതിനാണ് കോളേജ് അധികൃതർ അനുമതി നിഷേധിച്ചത്. കോളേജിൽ നിന്നും അനുമതി ലഭിച്ചില്ലെങ്കിലും വിദ്യാർത്ഥികൾ പരിപാടി സംബന്ധിച്ച പോസ്റ്ററുകൾ ഉൾപ്പെടെ കോളേജ് പരിസരത്ത് സ്ഥാപിച്ചിരുന്നു.

Content Highlight: Students locked principal and other teachers as they denied permission for holi fest

dot image
To advertise here,contact us
dot image