ഇഷ്ടിക കൊണ്ട് മുഖത്തടിച്ചു; യുപിയിൽ കുഞ്ഞനുജത്തിയെ ക്രൂരമായി കൊന്ന് മാനസിക വെല്ലുവിളി നേരിടുന്ന സഹോദരൻ

ഇഷ്ടികകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു

dot image

ലക്നൗ: ഉത്തർപ്രദേശിൽ മാനസികവെല്ലുവിളി നേരിടുന്ന പത്ത് വയസുകാരൻ ഒന്നരവയസുള്ള സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി. ബഹ്‌റൈച്ച് ജില്ലയിലെ റെഹുവ മൻസൂർ ഗ്രാമത്തിലായിരുന്നു സംഭവം. ഇഷ്ടികകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കുട്ടികളുടെ മുത്തച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന തന്റെ ചെറുമകൻ വീടിനുള്ളിൽ കളിക്കുന്നതിനിടെ അനുജത്തിയെ ​കൊലപ്പെടുത്തിയെന്നായിരുന്നു ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlights : Mentally challenged boy beat his infant sister to death in Bahraich in UP

dot image
To advertise here,contact us
dot image