കയ്യിൽ മെഹന്ദി,കഴുത്തിൽ ചുറ്റിയ നിലയിൽ ദുപ്പട്ട ;കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യു​ടെ മൃ​ത​ദേഹം സ്യൂട്ട്കേസിൽ

രാഹുൽ​ഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത സജീവ പ്രവർത്തക ഹി​മാ​നി ന​ര്‍​വാ​ള്‍ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് മ​രി​ച്ച​ത്

dot image

ചണ്ഡീ​ഗാർഹ്: ഹ​രി​യാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യു​ടെ മൃ​ത​ദേ​ഹം സൂ​ട്ട്‌​കേ​സി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. രാഹുൽ​ഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകയായ ഹി​മാ​നി ന​ര്‍​വാ​ള്‍ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് മ​രി​ച്ച​ത്. റോ​ഹ്ത്ത​കി​ലെ സാ​മ്പ്‌​ല ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ഒ​രു നീ​ല സ്യൂ​ട്ട്‌​കേ​സ് ക​ണ്ടെ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ര്‍ പൊലീസി​നെ അ​റി​യിച്ചതിനെ തുടർന്നാണ് നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്.

ധരിച്ചിരുന്ന ദുപ്പട്ട ഉപയോ​ഗിച്ച് നർവാളിനെ കൊലയാളികൾ കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാം എന്നാണ് ഫ്രാഥമിക നി​ഗമനം. നർവാളിന്റെ കഴുത്തിൽ ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു. കൈകളിൽ മെഹന്തി ധരിച്ചിരുന്നതായും പൊലീസ് പറയുന്നു. നർവാളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

പാർട്ടി പ്രവർത്തകയുടെ മരണത്തിൽ കോൺഗ്രസ് എക്സിൽ അനുശോചനം രേഖപ്പെടുത്തി. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനും കോൺഗ്രസ് എംപിയുമായ ദീപേന്ദർ സിംഗ് ഹൂഡയ്ക്കും പാർട്ടി എംഎൽഎ ബിബി ബത്രയ്ക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ നർവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

content highlights : Congress worker's body found in suitcase in Rohtak

dot image
To advertise here,contact us
dot image