'അവര്‍ ഒറ്റക്കെട്ട്'; കേരള നേതാക്കളെ കുറിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു നേതൃയോഗം

dot image

ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. മുന്നോട്ടുള്ള ലക്ഷ്യത്തിനായി അവര്‍ ഒന്നിച്ചു നില്‍ക്കുന്നു എന്ന ലക്ഷ്യത്തിനായി അവര്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്നും എഐസിസി ആസ്ഥാനത്ത് കേരള നേതാക്കള്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രം എക്‌സില്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചു.

കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ നേതൃയോഗം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് രാഹുലിന്റെ പോസ്റ്റ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു നേതൃയോഗം.

കൂട്ടായ നേതൃത്വത്തോടെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്ന് പറയുന്നത് മാധ്യമപ്രചരണം മാത്രമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

Content Highlights: Rahul Gandhi put up a picture of party leaders in the kerala

dot image
To advertise here,contact us
dot image