
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വളര്‍ത്തുപൂച്ച ചത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. അമ്രോഹ ജില്ലയിലാണ് സംഭവം. ഹസന്‍പൂര്‍ സ്വദേശി പൂജയാണ് ജീവനൊടുക്കിയത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പൂജ രണ്ട് ദിവസം പൂച്ചയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിരുന്നു. വിഷമം താങ്ങാനാകാതെ മൂന്നാം ദിവസം പൂജ തൂങ്ങിമരിക്കുകയായിരുന്നു.
എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി സ്വദേശിയായ യുവാവിനെ പൂജ വിവാഹം ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം അമ്മയോടൊപ്പമാണ് പൂജ താമസിച്ചിരുന്നത്. ഏകാന്തതയെ മറികടക്കാനാണ് പൂച്ചയെ പൂജ വളര്‍ത്താനാരംഭിച്ചത്. ഏറെ ഓമനിച്ചായിരുന്നു പൂച്ചയെ പൂജ വളര്‍ത്തിയിരുന്നത്.
പൂച്ച ചത്തത് മുതല്‍ പൂജ അതീവ ദുഖിതയായിരുന്നു. പൂച്ചയെ കുഴിച്ചിടാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും പൂജ അതിന് വഴങ്ങിയില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന്റെ മൂന്നാം നിലയിലെ ബെഡ്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ പൂജയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ചത്ത പൂച്ചയും കിടക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights- UP woman's cat dies, she keeps body for 2 days, then kills herself