ഓഹരി വിപണിയിലെ ക്രമക്കേട്; മാധബി ബുച്ചിന് താൽക്കാലിക ആശ്വാസം

സെബി ക്രമക്കേടിൽ കേസെടുത്ത് റിപ്പോർട്ട് നൽകണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവാണ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തത്

dot image

ന്യൂഡൽഹി: സെബി മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. സെബി ക്രമക്കേടിൽ കേസെടുത്ത് റിപ്പോർട്ട് നൽകണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവാണ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തത്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടിവ് ഓഫീസറുമായ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പബ്ലിക് ഇന്ററസ്റ്റ് ഡയറക്ടറുമായ പ്രമോദ് അഗർവാൾ, ‘സെബി’ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, ജി അനന്ത് നാരായണൻ, കമലേഷ് ചന്ദ്ര വർഷ്ണി എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ.

Content Highlights: Bombay High Court Relief For Ex-SEBI Chief Madhabi Buch In Alleged Market Fraud Case

dot image
To advertise here,contact us
dot image