പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസ്; എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്

dot image

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ ഇ ഡി അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫൈസിയെ കസ്റ്റഡിയിലെടുത്തതായാണ് പിടിഐ റിപ്പോ‍‌ർട്ട് ചെയ്യുന്നത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്തിനായി ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരുകയാണ്. ഇപ്പോഴത്തെ നടപടി അതിന്റെ ഭാഗമാണെന്നാണ് ഇ ഡി പറയുന്നത്

Content Highlights: Money laundering case ED arrests MK Faizy of SDPI

dot image
To advertise here,contact us
dot image