ഗുജറാത്തിലേക്ക് രാഹുല്‍ ഗാന്ധി; എഐസിസി സമ്മേളനത്തിന് ഒരു മാസം മുന്‍പേ സന്ദര്‍ശനം

64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കുന്നത്.

dot image

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷാ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തിലേക്ക്. മാര്‍ച്ച് ഏഴ്, എട്ട് ദിവസങ്ങളിലാണ് രാഹുല്‍ സംസ്ഥാനത്തുണ്ടാവുക. ഗുജറാത്തില്‍ വെച്ച് എഐസിസി സമ്മേളനം നടക്കാനിരിക്കേയാണ് ഒരു മാസം മുന്നേയുള്ള രാഹുലിന്റെ ഈ സന്ദര്‍ശനം.

2027ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുത്തേക്കും. എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദാബാദില്‍ ഏപ്രില്‍ എട്ട്, ഒന്‍പത് ദിവസങ്ങളിലായാണ് എഐസിസി സമ്മേളനം നടക്കുന്നത്. 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കുന്നത്.

Content Highlights: Rahul Gandhi to visit Gujarat in March

dot image
To advertise here,contact us
dot image