
ഭുപനേശ്വർ: ലഹരി പദാർത്ഥമായ ഗുഡ്ക വാങ്ങാൻ പണം നൽകാതിരുന്നതിന് പിതാവിന്റെ തലയറുത്ത് മകൻ. ഒഡീഷയിലാണ് സംഭവം. 70കാരനായ ബൈധർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഗുഡ്ക വാങ്ങാനായി പത്ത് രൂപ നൽകാതിരുന്നതാണ് 40കാരനായ മകനെ പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പിതാവിന്റെ അറുത്തുമാറ്റിയ തലയുമായി പ്രതി ചാന്ത്വ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രതിയുടെ അമ്മ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവം നടന്നത് നിസാര വിഷയത്തെ ചൊല്ലിയാണെന്ന് ബൈരിപാഡ എസ്ഡിപിഒ പ്രവദ് മാലിക് പ്രതികരിച്ചു. ഫോറൻസിക് സംഘമുൾപ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Content Highlight: Son killed father for not giving ten rupees to buy gudkha in Odisha