ചുവപ്പണിഞ്ഞ് ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാല; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല ജയം

ഖുത്തബ്, ലോധി ക്യാമ്പസുകളിൽ ആദ്യമായാണ് എസ്എഫ്ഐ മത്സരത്തിനിറങ്ങിയത്

dot image

ന്യൂഡല്‍ഹി: ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അംബേദ്കര്‍ സര്‍വകലാശാല ചുവക്കുന്നത്. 45 ല്‍ 24 സീറ്റുകള്‍ എസ്എഫ്‌ഐ നേടി.

ഖുത്തബ്, ലോധി ക്യാമ്പസുകളിൽ ആദ്യമായാണ് എസ്എഫ്ഐ മത്സരത്തിനിറങ്ങിയത്. ഖുത്തബിലെ മൂന്ന് കൗണ്‍സിലര്‍ സീറ്റുകളില്‍ ഒന്നില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചു. കശ്മീരി ഗേറ്റ് കാമ്പസില്‍ മത്സരിച്ച പതിനെട്ടില്‍ പതിനാറ് സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. 28 കൗണ്‍സിലര്‍ സീറ്റുകളില്‍ പതിനാറ് എണ്ണത്തിലാണ് എസ്എഫ്‌ഐ വിജയിച്ചത്. കരംപുര കാമ്പസിലെ 12 കൗണ്‍സിലര്‍ സീറ്റുകളില്‍ മത്സരിച്ച 7 ല്‍ 5 സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ലോധി കാമ്പസില്‍ മൂന്നില്‍ ഒരു സീറ്റിലും ഖുത്തബില്‍ രണ്ട് സീറ്റുകളിലും എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചു.

2018, 2019 വര്‍ഷങ്ങളില്‍ യൂണിയന്‍ എസ്എഫ്‌ഐക്കായിരുന്നു. എബിവിപി, ഐസ സംഘടനകളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എസ്എഫ്‌ഐയുടെ ഇടപെടലിന്റെ ഫലമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight- ​​Delhi Ambedkar University turns red, SFI scores a resounding victory in the student union elections

dot image
To advertise here,contact us
dot image