
ഹൈദരാബാദ്: അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായിക കൽപന രാഘവേന്ദ്ര പൊലീസിന് മൊഴി നൽകി. താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നായിരുന്നു കൽപന പൊലീസിന് നൽകിയ മൊഴി.
എട്ട് ഉറക്ക ഗുളികൾ കഴിച്ചിരുന്നുവെന്നും എന്നാൽ ഉറക്കം വരാത്തതിനെ തുടർന്ന് പത്തെണ്ണം കൂടി കഴിച്ചുവെന്നും കൽപന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അതിന് ശേഷം നടന്ന കാര്യങ്ങളൊന്നും തനിക്ക് ഓർമയില്ലെന്നും കൽപന പൊലീസിനോട് വെളിപ്പെടുത്തി. അതിനിടെ മരുന്ന് കഴിക്കുന്നതിന് മുൻപ് കൽപന മകളുമായി തർക്കത്തിലേർപ്പെട്ടിരുന്നതായി കെപിഎച്ച്ബി പൊലീസ് പറഞ്ഞു.
പഠനാവശ്യങ്ങൾക്കായി മകളോട് ഹൈദരാബാദിലേക്ക് താമസം മാറാൻ കൽപന പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കൽപനയെ ഹൈദരാബാദിലെ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൽപന ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഇത് നിഷേധിച്ച് മകൾ ദയാ പ്രസാദ് പ്രഭാകർ രംഗത്തെത്തിയിരുന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും മരുന്ന് കഴിച്ചപ്പോൾ ഡോസ് കൂടി പോയതാണെന്നായിരുന്നു ദയയയുടെ പ്രതികരണം.
Content Highlights-'I took eight pills and still couldn't sleep, then I took 10 more and I don't remember anything else'; Kalpana