'25 കോടി അടക്കൂ, അല്ലെങ്കില്‍ ജയില്‍'; 5600 കോടി തട്ടിയെന്ന കേസില്‍ നൗഹീറ ഷെയ്ഖിനോട് സുപ്രീം കോടതി

പല സംസ്ഥാനങ്ങളിലും നൗഹീറയ്‌ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

dot image

ന്യൂഡല്‍ഹി: ഒട്ടേറെ നിക്ഷേപരില്‍ നിന്നായി 5600 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണമുയര്‍ന്ന കേസില്‍ ഹീര ഗോള്‍ഡ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ നൗഹീറ ഷെയ്ഖിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. നിക്ഷേപകരില്‍ നിന്ന് തട്ടിയ 25 കോടി രൂപ മൂന്ന് മാസത്തിനകം തിരികെ നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മറിച്ചാണെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാവേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് വന്‍ലാഭം വാഗ്ദാനം ചെയ്താണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. 36% വരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നത്.

പല സംസ്ഥാനങ്ങളിലും നൗഹീറയ്‌ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെയാണ് ബുധനാഴ്ച നടന്ന വിചാരണയില്‍ നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം മൂന്ന് മാസത്തിനകം തിരികെ നല്‍കിയില്ലെങ്കില്‍ നൗഹീറയെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു.

അവസാന അവസരമെന്ന നിലക്ക് പണം അടയ്ക്കണം. അല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു. എന്നാല്‍ നൗഹീറയുടെ പക്കല്‍ പണമില്ലെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്ന് ഇ ഡിയും ചൂണ്ടിക്കാട്ടി.

Content Highlights: Supreme Court warns Nowhera Shaik to return ₹25 crore to investors

dot image
To advertise here,contact us
dot image