
ഛണ്ഡിഗഡ്: ഹരിയാനയിലെ പഞ്ച്കുളയിൽ യുദ്ധ വിമാനം തകർന്ന് വീണു. ബൽദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകർന്നു വീണത്. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു, ആളപായമില്ലെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് വിലയിരുത്തൽ. അപകടത്തിന്റെ കാരണം കണ്ടെത്താൻ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
Content Highlights: Air Force Aircraft Crashes in Haryana Piolet Eject Safely