ബംഗാളിലെ ബാഗ്ദോഗ്രയിൽ വ്യോമസേനയുടെ ചരക്ക് വിമാനം തകർന്ന് വീണു; വ്യോമസേന ഉദ്യോഗസ്ഥർ സുരക്ഷിതര്‍

AN - 32 ചരക്കുവിമാനമാണ് അപകടത്തിൽ പെട്ടത്

dot image

കൊൽക്കത്ത: ബംഗാളിലെ ബാഗ്ദോഗ്രയിൽ വ്യോമസേനയുടെ ചരക്ക് വിമാനം തകർന്ന് വീണു. AN - 32 ചരക്കുവിമാനമാണ് അപകടത്തിൽ പെട്ടത്. വ്യോമസേന ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. ഇന്ന് ഇന്ത്യൻ വ്യോമസേന വിമാനം ഉൾപ്പെട്ട രണ്ടാമത്തെ അപകടമാണിത്.

ഇന്ന് പുലർച്ചെ ഹരിയാനയിലെ പഞ്ച്കുളയിൽ യുദ്ധ വിമാനം തകർന്ന് വീണിരുന്നു. ബൽദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകർന്നു വീണത്. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്നും ആളപായമില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നായിരുന്നു വിലയിരുത്തൽ.

Content Highlights: Air Force cargo plane crashes in Bagdogra, Bengal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us