ഡൽഹി തുഗ്ലക് ലേനിൻ്റെ പേര് മാറ്റി ബിജെപി നേതാക്കൾ; സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് വസതിക്ക് മുന്നിൽ നാമകരണം

പുതിയ വസതിയിലെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് ദിനേഷ് ശര്‍മ പങ്കുവെച്ച ചിത്രങ്ങളില്‍ വീടിന്റെ പേര് മാറ്റിയത് കാണാം

dot image

ഡല്‍ഹി: ദില്ലിയിലെ തുഗ്ലക് ലേനിന്റെ പേര് മാറ്റി ബിജെപി നേതാക്കള്‍. കേന്ദ്ര മന്ത്രി കൃഷ്ണ പാല്‍ ബുജ്ജര്‍, രാജ്യസഭാ എംപി ദിനേശ് ശര്‍മ എന്നിവരുടെ വീടിന്റെ പേരിലാണ് മാറ്റം വരുത്തിയത്. തുഗ്ലക്ക് ലേന്‍ എന്നത് മാറ്റി സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നാക്കി. പുതിയ വസതിയിലെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് ദിനേഷ് ശര്‍മ പങ്കുവെച്ച ചിത്രങ്ങളില്‍ വീടിന്റെ പേര് മാറ്റിയത് കാണാം.

'ഇന്ന് കുടുംബത്തോടൊപ്പം ന്യൂഡല്‍ഹിയിലെ സ്വാമി വിവേകാനന്ദ മാര്‍ഗിലെ (തുഗ്ലക് ലേന്‍) പുതിയ വസതിയിലേക്ക് ഔപചാരികമായി താമസം മാറുകയും ഗൃഹപ്രവേശം സംഘടിപ്പിക്കുകയും ചെയ്തു', ദിനേഷ് ശര്‍മ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നേരത്തെയും ബിജെപി ഇത്തരത്തില്‍ പേരുകള്‍ മാറ്റിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള വടക്കുകിഴക്കന്‍ ഡല്‍ഹി മണ്ഡലത്തിന്റെ പേര് ശിവ വിഹാര്‍ അല്ലെങ്കില്‍ ശിവ പുരി എന്നാക്കണമെന്ന് കഴിഞ്ഞ മാസം മുസ്തഫാബാദ് എംഎല്‍എ മോഹന്‍ ബിഷദ് നിര്‍ദേശിച്ചിരുന്നു. ഈ മണ്ഡലത്തില്‍ ഹിന്ദു ജനസംഖ്യയാണ് കൂടുതല്‍ എന്ന് വാദിച്ചാണ് മോഹന്‍ ബിഷദ് തന്റെ നിര്‍ദേശത്തെ ന്യായീകരിച്ചത്.

2018ല്‍ അലഹബാദിനെ പ്രയാഗ് രാജ് എന്ന് മാറ്റിയിരുന്നു. അതേ വര്‍ഷം തന്നെ മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷനെ ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്ന് മാറ്റിയിരുന്നു. ഫൈസാബാദ് ജില്ലയെ അയോധ്യ എന്നും പേര് മാറ്റി. 2023ല്‍ മഹാരാഷ്ട്രയിലെ ഔറംഗബാദിനെ ഛതര്‍പതി സാമ്പാജി നഗര്‍ എന്നാക്കി മാറ്റിയിരുന്നു.

Content Highlights: BJP leaders changes Delhi Tughlaq Lane to Swami Vivekananda Marg

dot image
To advertise here,contact us
dot image