
ന്യൂഡൽഹി: ഡൽഹി ചാണക്യപുരിയിലെ ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നു ഐഎഫ്എസ് ഉദ്യോഗസ്ഥൻ ചാടി മരിച്ചു. ജിതേന്ദ്ര റാവത്ത് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇയാൾ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ജിതേന്ദ്ര റാവത്തിന്റെ ഭാര്യയും കുട്ടികളും ഡെറാഡൂണിലാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: IFS officer dies after jumping from building in Delhi