നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച ജ​ഗദീപ് ധൻകറെ ഡോക്ടർ രാജീവ് നാരം​ഗിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയാണ്

dot image

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച ജ​ഗദീപ് ധൻകർ നിരീക്ഷണത്തിലാണെന്നും ഡോക്ടർ രാജീവ് നാരം​ഗിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Content Highlights: jagdeep dhankhar hospitalised over chest pain

dot image
To advertise here,contact us
dot image