
ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് റെയില്‍വേയില്‍ ജോലിക്ക് റിസര്‍വേഷന്‍ ലഭിക്കുന്നില്ലെന്ന് രാജ്യസഭയില്‍ വി ശിവദാസന്‍ എംപി. റെയില്‍വെയില്‍ 2.5 ലക്ഷം പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നും ശിവദാസന്‍ എംപി രാജ്യസഭയില്‍ പറഞ്ഞു. റെയില്‍വെ ജീവനക്കാര്‍ അമിത ജോലി ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പരിഗണന നല്‍കുന്നില്ല. കവജിന്റെ ഗുണം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. ഇക്കാര്യങ്ങളില്‍ കേന്ദ്രം വേണ്ട ഇടപെടല്‍ നടത്തണമെന്നും വി ശിവദാസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് പൂട്ടിയ ചെറുകിട വ്യവസായ സംരംഭങ്ങളുടെ കണക്ക് കേന്ദ്രം പുറത്ത് വിട്ടു. രാജ്യസഭയില്‍ എംപി ഹാരിസ് ബീരാൻ്റെ ചോദ്യങ്ങള്‍ക്കായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി. കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കാണ് പുറത്തു വന്നത്.
മഹാരാഷ്ട്രയും ഗുജറാത്തും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കേരളത്തില്‍ കുറവാണ്. ചെറുകിട വ്യവസായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.
Content Highlights: V Sivadasan raised railway issues in Rajyasabha